ജനവിധി ഇന്നറിയാം, കേരളം ഉറ്റുനോക്കുന്നത് ഈ മണ്ഡലങ്ങള്‍

തിരുവനന്തപുരം: ആകാംഷ നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവധി എന്തെന്ന് ഇന്നറിയാം. കേരളം ഇനി ആര് ഭരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍. അതേസമയം, കേരളം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നത് ചില മണ്ഡലങ്ങളിലെ ഫലം അറിയാനാണ്.

മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും വാശിയേറിയ പോരാട്ടം കൊണ്ടും ജനത്തിന്റെ ശ്രദ്ധയില്‍ പതിഞ്ഞതാണ് ഈ മണ്ഡലങ്ങള്‍. മഞ്ചേശ്വരം, അഴീക്കോട്, തളിപ്പറമ്പ്, മട്ടന്നൂര്‍,ധര്‍മ്മടം, കല്‍പ്പറ്റ, വടകര, ബാലുശേരി, കൊടുവള്ളി, വേങ്ങര, തൃത്താല, മലമ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കളമശേരി, തൃപ്പൂണിത്തുറ,പാലാ,പുതുപ്പള്ളി, കായംകുളം, കോന്നി, കുണ്ടറ, കൊല്ലം, കഴക്കൂട്ടം, നേമം, തിരുവനന്തപുരം തുടങ്ങിയവാണ് ആ മണ്ഡലങ്ങള്‍.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണയേറ്റ പരാജയം ഇക്കുറി വിജയമാക്കാനാണ് കെ സുരേന്ദ്രന്‍ ഇറങ്ങിയത്. എകെഎം അഷ്‌റഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. വിവി രമേശനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് കെഎം ഷാജിയിലൂടെ പിടിച്ചെടുത്ത സീറ്റാണ്.

കെവി സുമേഷാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എംവി ഗോവിന്ദന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വമാണ് തളിപ്പറമ്പിന്റെ പ്രത്യേകത. ഇടതുപക്ഷത്തിന് ഭരണം കിട്ടുകയും തളിപ്പറമ്പില്‍ ജയിക്കുകയും ചെയ്താല്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിസഭയിലെ രണ്ടാമനായുണ്ടാകുമെന്ന് ഉറപ്പാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമാണിത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തി മുഖ്യമന്ത്രിയുടെ വിജയം തിളക്കമാര്‍ന്നതാക്കുകയാണ് ഇടതുപക്ഷത്തിന്റെ മുന്നിലെ വെല്ലുവിളി.

ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുടെ മണ്ഡലമാണിത്. കൂത്തുപറമ്പ് എല്‍ജെഡിക്ക് കൊടുക്കുകയും ഇപി ജയരാജന് ടേം വ്യവസ്ഥയില്‍ ഒഴിയേണ്ടി വന്നതുമാണ് ഷൈലജ ടീച്ചറെ മട്ടന്നൂരെത്തിച്ചത്. അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വോട്ടായി മാറുമോയെന്നാണ് കാണേണ്ടത്.

കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ധിഖാണ് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രാജ്യസഭാംഗമായ എംവി ശ്രേയാംസ് കുമാറാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ആര്‍എംപിക്ക് കേരള നിയമസഭയില്‍ എംഎല്‍എ ഉണ്ടാകുമോ? ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയ്ക്ക് യുഡിഎഫ് നല്‍കിയ പിന്തുണ വോട്ടായി മാറുമോയെന്നത് വടകരയില്‍ ഉറ്റുനോക്കപ്പെടുന്നുണ്ട്.

എല്‍ഡെജി നേതാവും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ മനയത്ത് ചന്ദ്രന് വേണ്ടി കഠിനാധ്വാനം ചെയ്താണ് സിപിഎം പ്രയത്‌നിച്ചത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കോഴിക്കോട് ജില്ലയിലെ ബാലുശേരി. സംവരണ മണ്ഡലമായ ഇവിടെ ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ഇറക്കി പിടിച്ചടക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെഎം സച്ചിന്‍ദേവിനെ മുന്‍നിര്‍ത്തി ഇടതുപക്ഷവും മണ്ഡലത്തിലെ പോരാട്ടത്തിന്റെ വീറും വാശിയും വര്‍ധിപ്പിച്ചു. കാരാട്ട് റസാഖിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തതാണ് കൊടുവള്ളി സീറ്റ്. കോഴിക്കോട് സൗത്ത് വിട്ടുവരുന്ന പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ മണ്ഡലം തിരിച്ചുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

ഡല്‍ഹിക്ക്‌പോയ പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ച് തിരിച്ച് വന്നാണ് വേങ്ങരയില്‍ ജനവിധി തേടുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി ജിജിയാണ് വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് എതിര്‍സ്ഥാനാര്‍ത്ഥി. ഇടതുസ്വഭാവമുള്ള മണ്ഡലത്തില്‍ എന്ത് മാജിക്ക് കാട്ടിയാണ് വിടി ബല്‍റാം ഇത്രയും സ്വാധീനം നേടിയതെന്ന് ഇടത് ക്യാംപിന് ഇപ്പോഴും മനസിലായിട്ടില്ല.

മെട്രോമാന്‍ ഇ ശ്രീധരന്റെ രംഗപ്രവേശമാണ് പാലക്കാടിന്റെ പ്രത്യേകത. കോണ്‍ഗ്രസിന്റെ യുവനേതാവ് ഷാഫി പറമ്പിലിന് പാട്ടുംപാടി ജയിക്കാന്‍ കഴിയുമായിരുന്ന മണ്ഡലത്തിലെ പോരാട്ടം കടുപ്പിച്ചത് ഇ ശ്രീധരന്റെ വരവാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഇ ശ്രീധരന് മുഖ്യമന്ത്രി സ്ഥാനം വരെ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ്, വികെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വിഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ തമ്മിലാണ് കളമശ്ശേരി മണ്ഡലത്തില്‍ ശക്തമായ മത്സരം നടന്നത്. നിയമസഭയില്‍ സിപിഎമ്മിന്റെ ശക്തമായ സ്വരമാണ് അഡ്വ എം സ്വരാജ്. ചര്‍ച്ചകളില്‍ സജീവമായ യുവമുഖം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായി തൃപ്പൂണിത്തുറയില്‍ അടിതെറ്റിയ കെ ബാബുവാണ് ഇക്കുറിയും മണ്ഡലത്തില്‍ സ്വരാജിനെതിരെ മത്സരിക്കുന്നത്.

പിഎസ്സി ചെയര്‍മാനായിരുന്ന കെഎസ് രാധാകൃഷ്ണനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ സുരേന്ദ്രന്‍ ഇക്കുറി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമാണ് കോന്നി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ജയിച്ചുകയറിയ കെയു ജനീഷ് കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് ശബരിമല വിവാദം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലമാണ് കഴക്കൂട്ടം. ശോഭാ സുരേന്ദ്രനും മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനും തമ്മിലായിരുന്നു ഇവിടെ കടുത്ത മത്സരം.

Exit mobile version