മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഏത് പദവി നല്‍കിയാലും സന്തോഷത്തോടെ അംഗീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. യുഡിഎഫിലോ കോണ്‍ഗ്രസിലോ പ്രശ്‌നങ്ങളില്ല. യുഡിഎഫ് മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ തീരുമാനിക്കൂ. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ താങ്കള്‍ക്കൊപ്പം ഒരു ടേം ഉമ്മന്‍ ചാണ്ടിയും വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്-ഇവിടെ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അന്തരീക്ഷത്തില്‍ അനാവശ്യമായ ഒത്തിരി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും അടിച്ചിറക്കുന്നുണ്ട്. അത്തരം ഒരു ചര്‍ച്ചയുമില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ഈ തിരഞ്ഞെടുപ്പിനെ നേരിട്ട് യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്നുള്ള ദൗത്യമാണുള്ളതെന്നും അതുമായി മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version