കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും; കാര്‍ തകര്‍ത്തു

കൊല്ലം: ചവറയില്‍ കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പിന്നാലെയാണ് വാഹനം തകര്‍ത്തത്.

അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുനേരെ പിഎ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ കയ്യേറ്റമുണ്ടായി.

ദേശീയപാതയില്‍ ചവറ നല്ലേഴത്ത് മുക്കിന് സമീപം വച്ച് ആയിരുന്നു വാഹനത്തിന് നേരെയുള്ള അക്രമം. വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറി കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തു. ഇതിനിടെയാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു.

Exit mobile version