ഇനി മദ്യം നേരിട്ട് വാങ്ങാം: ബെവ്ക്യു ആപ്പ് ഒഴിവാക്കി

തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്ക്യൂ ആപ് ഒഴിവാക്കി. ടോക്കണില്ലാതെ മദ്യം നല്‍കാമെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയത്. ബാറുകള്‍ തുറന്നതോടെ മദ്യവില്‍പന ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള്‍ വഴി മാത്രമാക്കിയിരുന്നു. ആപ്പ് പിന്‍വലിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആപ്പില്‍ നിന്ന് ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്ട്ലെറ്റുകളിലെ വില്‍പനയില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു.

2020 മേയ് 28നാണ് ആപ്പ് നിലവില്‍ വന്നത്. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ബെവ്ക്യൂവുമായി മുന്നോട്ട് പോവുകയായിരുന്നു.

Exit mobile version