‘ഹഖിന്റെ കുഞ്ഞ് അനാഥനല്ല, ഓരോ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെയും മകനായി ജീവിക്കും’; ഹഖ് മുഹമ്മദിന് ആണ്‍കുഞ്ഞ് പിറന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് തേമ്പാമൂട്ടില്‍ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജും ഹഖ് മുഹമ്മദും വെട്ടേറ്റ് മരിച്ചത്. ഈസമയം നജില ഗര്‍ഭിണിയായിരുന്നു.

ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ ആകെ മകനായി അവന്‍ വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കും. ഹഖിന്റെ മൂത്ത മകള്‍ ഐറ മോള്‍ക്ക് ഒന്നര വയസ്സാണ്. ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും. ഹഖിന്റെ പ്രസ്ഥാനം അവര്‍ക്ക് അഭയമാകും. എഎ റഹീം കുറിച്ചു. പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോണ്‍ഗ്രസ്സ് ക്രൂരത എന്നാണ് പോസ്റ്റില്‍ എഎ റഹീം കുറിച്ചത്.

പ്രിയപ്പെട്ടവരേ,
ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആൺകുഞ്ഞിന് ജന്മം നൽകി.ഇരുവരും…

Posted by A A Rahim on Thursday, 14 January 2021

Exit mobile version