കോവിഡ് വ്യാപന ഭീതി: അധ്യാപകര്‍ക്കും ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ പത്തുമാസമായി അടച്ചിട്ട സ്‌കൂളുകള്‍ ഭാഗികമായി തുറന്ന സാഹചര്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം.

ഫേസ് ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. ഷീല്‍ഡ് വാങ്ങുന്നതിനായി സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം. വീണ്ടും കോവിഡ് വ്യാപന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്. 10, 12 ക്ലാസ്സുകള്‍ മാത്രമാണ് ഷിഫ്റ്റായി പ്രവര്‍ത്തിക്കുന്നത്.

Exit mobile version