കാന്‍സര്‍ വരുന്നത് നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്ര ലോകം

ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാന്‍സറിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി

കാന്‍സര്‍ രോഗം വരുന്നത് നമ്മള്‍ സ്ഥിരം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണെന്ന് പുതിയ കണ്ടെത്തല്‍. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് മാംസം കഴിക്കുന്നതും ചുവന്ന മാംസം ദിവസവും കഴിക്കുന്നതും കാന്‍സറിന് കാരണമാകുന്നു എന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.

ചിപ്സ്, മിക്ചര്‍ പോലെയുള്ള വറുത്ത സ്‌നാക്ക്സ് സ്ഥിരമായും അമിതമായും കഴിക്കുന്നത് കാന്‍സര്‍ വളരെ വേഗത്തില്‍ പിടിപെടാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. മൈക്രോവേവ് ഓവനില്‍ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ കാന്‍സറും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദ്ഗദ്ധര്‍ കണ്ടെത്തി.

പോപ്‌കോണില്‍ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അമിതമായ പഞ്ചസാര ഉപയോഗവും കാന്‍സറിനു കാരണമാകുന്നുണ്ട്. പഞ്ചസാര കാന്‍സര്‍ സെല്ലുകളെ വളരാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പഞ്ചസാര കഴിയുന്നയത്ര കുറച്ച് തേന്‍ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമമെന്നും ആരോഗ്യ വിദ്ഗദ്ധര്‍ അഭിപ്രായപെട്ടു. അമിത മധുരവും ട്രാന്‍സ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്.

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തില്‍പ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാന്‍ ചില പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്.

Exit mobile version