ഏലയ്ക്കയിട്ട വെള്ളം പതിവാക്കു; ഗുണങ്ങള്‍ പലതാണ്

ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

ജീരകം,കരിങ്ങാലി,ഏലയ്ക്ക ഇവയില്‍ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളമാണ് പൊതുവെ മലയാളികള്‍ വീടുകളില്‍ ഉപയോഗിക്കാറുള്ളത്. ജീരകം പോലെ തന്നെ ഏലയ്ക്ക ഇട്ട് തിളപ്പിച്ച് വെള്ളവും ആരോഗ്യത്തിന് നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും.

ദിവസവും ചൂടുവെള്ളത്തില്‍ അല്‍പം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്‌ട്രോള്‍ മുതല്‍ പ്രമേഹം പോലും അകറ്റാനാകും. ആന്റിഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഗ്യാസ് ട്രബിള്‍ അകറ്റാന്‍ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം.

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോഗങ്ങളെ തടയാന്‍ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശരീരത്തിന് പ്രതിരോധശേഷി, ഇത് ദിവസവും കുടിയ്ക്കുന്നത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കും. ഹൈ ബിപിയും കൊളസ്‌ട്രോളുമെല്ലം കുറച്ച് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. പള്‍സ് റേറ്റ് കൃത്യമാക്കാനും ഇത് സഹായിക്കും.

ഏലയ്ക്കയിലെ സിനിയോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്കാ വെള്ളം. ഏലയ്ക്കയിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. പ്രമേഹമുള്ളവര്‍ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.ഇതു രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.

ചര്‍മാരോഗ്യത്തിന് ചര്‍മാരോഗ്യത്തിന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.ഇത് ചര്‍മത്തിലെ ചുളിവകറ്റാനും പ്രായക്കുറവു തോന്നാനുമെല്ലാം ഏറെ നല്ലതാണ്. ഇതുപോലെയാണ് ഏലയ്ക്കയും. ഇതിലെ വൈറ്റമിന്‍ സി ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഫൈറ്റോന്യൂട്രിയന്റുകള്‍ ചര്‍മത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചുളിവുകളും പാടുകളുമെല്ലാം അകറ്റാനും സഹായിക്കും.

Exit mobile version