എളുപ്പത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാം ഈ വഴികളിലൂടെ

കാലാവസ്ഥ അനുസരിച്ച് രക്തസമ്മര്‍ദം മാറികൊണ്ടിരിക്കും എന്നാണഅ വിദഗ്ദ്ധര്‍ പറയുന്നത്. തണുപ്പുകാലത്താണ് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നത്

രക്തസമ്മര്‍ദം നമ്മുടെ ആരോഗ്യത്തെ വളരെ അപകടകരമായി ബാധിക്കുന്ന ഒന്നാണ്. കാലാവസ്ഥ അനുസരിച്ച് രക്തസമ്മര്‍ദം മാറികൊണ്ടിരിക്കും എന്നാണഅ വിദഗ്ദ്ധര്‍ പറയുന്നത്. തണുപ്പുകാലത്താണ് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം ഉണ്ടാകുന്നത്. എന്നാല്‍ ചില പച്ചക്കറികള്‍ കൊണ്ട് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കാരറ്റ്, ബീറ്റ് റൂട്ട്, റാഡിഷ്, ഉലുവയില എന്നിവയാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉള്ള ഭക്ഷണങ്ങള്‍.

പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയ്ക്കുന്നണ്ട്.

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം കുറയ്ക്കാന്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ബീറ്റ് റൂട്ടില്‍ ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3)& ഉണ്ടെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റ് (NO2) ഉം നൈട്രിക് ഓക്സൈഡും (NO) ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.

റാഡിഷ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെരു മാര്‍ഗമാണ് സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് റാഡിഷില്‍. ഇത് രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിര്‍ത്തുന്നു.

ഉലുവയിലയും ബിപി കുറയ്ക്കുന്നതിന് ഉത്തമമാണ്. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചെയ്യും.

Exit mobile version