മുഖത്തിന് നിറം വെക്കണോ… ഉപ്പും നാരങ്ങാനീരും മാത്രം മതി

സൗന്ദര്യം ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. എങ്കിലും നാച്വറല്‍ വഴികള്‍ തേടുന്നവരാണ് ഏറെയും. അടുക്കളയില്‍ നമ്മള്‍ നിസാരമായി കാണുന്ന വസ്തുക്കള്‍ മാത്രം മതി നിറം വയ്ക്കാനും ചര്‍മ്മം തിളങ്ങാനും.

നാരങ്ങാനീരും ഉപ്പും മാത്രം മതി നിറം വയ്ക്കാന്‍. കരുവാളിപ്പ് മാറാനുള്ള നല്ലൊരു മാര്‍ഗമാണ്
നാരങ്ങാനീരും ഉപ്പും. വെയിലേറ്റ് വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ കരുവാളിപ്പ് മാറി നിറം ലഭിയ്ക്കും.

ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തെ മൃതകോശങ്ങള്‍ അകറ്റാം. ഇത് സ്വാഭാവിക സ്‌ക്രബറാണ്. തരികളുള്ള ഉപ്പാണ് നല്ലത്. ഇത് മുഖത്തു പുരട്ടി അല്‍പനേരം സ്‌ക്രബ് ചെയ്യാം. മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പുതുമ കിട്ടും.

ബ്ലീച്ചിംഗ് ഇഫക്ടാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം നല്‍കുന്നത്. നാരങ്ങയ്ക്കും ഉപ്പിനും ഈ ഗുണമുണ്ട്. രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിക്കും. നല്ല നിറം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണ് ഇത്.

മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ് ഉപ്പും നാരങ്ങാനീരും. ഉപ്പ് അണുനാശിനിയാണ്, നാരങ്ങ മുഖത്തെ കോശസുഷിരങ്ങളെ വൃത്തിയാക്കും.

Exit mobile version