ആരോഗ്യത്തോടെയിരിക്കാന്‍ ഏലയ്ക്ക ചായ

വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ ഒറ്റയടിയ്ക്ക് അകറ്റാന്‍ ഒരു സിമ്പിള്‍ ചായ മതി. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ത്തിരിക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ അകറ്റാന്‍ ഏലയ്ക്ക ചായ.

വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ദഹനക്കേടിനെ തടയാനും ഗ്യാസ് ട്രബിള്‍, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഏലയ്ക്കാ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ഏലയ്ക്കാ ചായ പതിവായി കുടിക്കാം.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. തണുപ്പുക്കാലത്തെ ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്കാ ചായ കുടിക്കുന്നത് വളരെ നല്ലതാണ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക സഹായിക്കും.

കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ പതിവായി കുടിക്കുന്നത് വഴി ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

സ്‌ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്കാ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആര്‍ത്തവ ദിവസങ്ങളിലെ വേദന കുറയ്ക്കാനും ഇവ കുടിക്കുന്നത് നല്ലതാണ്.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്കാ ചവയ്ക്കുന്നതോ അല്ലെങ്കില്‍ ഏലയ്ക്കയിട്ട ചായ കുടിക്കുന്നതോ വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

Exit mobile version