നിപ വരുന്നതിന് മുന്‍പേ പ്രതിരോധം തുടങ്ങാം!!

നിപ ഭീതിയിലാണ് വീണ്ടും കേരളം. കോഴിക്കോട് രണ്ടുപേരുടെ മരണങ്ങളാണ് നിപ സംശയങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതീവ ജാഗ്രതയിലാണ് കോഴിക്കോട്.
അതേസമയം ഭീതി കൊണ്ട് കാര്യമില്ല. രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം.
അതുകൊണ്ട് തന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

രോഗ പകരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം എന്ന് നോക്കാം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക.

ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. കൂടാതെ വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക

രോഗിയുമായി സമ്പക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

Exit mobile version