ലോകത്താകമാനം നല്‍കിയത് 200 കോടി വാക്‌സീന്‍: വാക്‌സിനെടുത്തവരില്‍ 60 ശതമാനവും യുഎസ്,ചൈന,ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍

Vaccination | Bignewslive

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകത്താകമാനം ഇതുവരെ നല്‍കിയത് 200 കോടി വാക്‌സീന്‍. ഇതില്‍ 60 ശതമാനവും ഇന്ത്യ,യുഎസ്,ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണെന്ന് കണക്കുകള്‍.

വാക്‌സിനേഷനില്‍ ചൈനയാണ് മുന്നില്‍. ജൂണ്‍ രണ്ട് വരെയുള്ള കണക്ക് പ്രകാരം 70.5 കോടിയിലേറെ ഡോസ് വാക്‌സീന്‍ ചൈനയില്‍ ജനങ്ങള്‍ക്ക് നല്‍കി. യുഎസില്‍ വാക്‌സിനേഷന്‍ 29.7 കോടി കടന്നു. ഇന്ത്യയില്‍ 21.6കോടിയിലേറെ വാക്‌സീന്‍ ആണ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കിയത്.ദിനംപ്രതി കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നതും ഈ മൂന്ന് രാജ്യങ്ങളിലാണ്.വിവിധ രാജ്യങ്ങളില്‍ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താല്‍ ആഗോളതലത്തില്‍ വാക്‌സിനേഷന്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡിനെതിരെയുള്ള പ്രതിരോധശേഷി നേടാന്‍ ലോകജനസംഖ്യയുടെ 70 ശതമാനത്തിനും പ്രതിരോധ കുത്തിവെയ്പ്പ് നടത്തേണ്ടതുണ്ടെന്നാണ് കണക്കാക്കുന്നത്. ബ്രസീല്‍,ജര്‍മനി, എന്നീ രാജ്യങ്ങളാണ് വാക്‌സിനേഷന്‍ കണക്കില്‍ തൊട്ടുപിന്നില്‍.

Exit mobile version