വല്ലപ്പോഴും മാത്രം മാര്‍ക്കറ്റിലേക്ക് എത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞു : കരിംജീരകത്തിനിപ്പോള്‍ വന്‍ ഡിമാന്‍ഡ്

Black cumin | Bignewslive

മട്ടാഞ്ചേരി : കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ തൊട്ടേ നാട്ടുവൈദ്യവും അല്ലറ ചില്ലറ പൊടിക്കൈകളുമൊക്കെ മലയാളികള്‍ക്കിടയില്‍ ട്രെന്‍ഡിംഗാണ്. ആവി പിടിക്കലും, കവിള്‍ കൊള്ളലുമൊക്കെയായി പ്രതിരോധമാര്‍ഗങ്ങളുടെ ഒരു നിര തന്നെയുണ്ട് നമുക്ക്.ഇത്തരം എല്ലാം മാര്‍ഗങ്ങളിലുമുള്ള പ്രധാന ചേരുവയാണ് കരിംജീരകം.

കോവിഡ് കാലത്ത് ഏറ്റവും അധികം വില്‍പനയുണ്ടായ ആയുര്‍വേദ ഉതിപന്നമാണിത്.ഒരൊറ്റ വര്‍ഷത്തിനിടയില്‍ കരിംജീരകത്തിന്റെ മൊത്തവില തന്നെ ഇരട്ടിയായി.കോവിഡ്കാലം തുടങ്ങുന്നതിന് മുമ്പ് കിലോഗ്രാമിന് 100 മുതല്‍ 150 രൂപ വരെ മാത്രമായിരുന്നു വില. ഇപ്പോളിത് 275 രൂപ മുതല്‍ 290 രൂപ വപരെയാണ്. ചില്ലറ വിപണിയിലെത്തുമ്പോള്‍ 350 മുതല്‍ 400 രൂപ വരെയാണ് കിലോഗ്രാമിന് വില.

വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.കൊച്ചിയില്‍ ഇപ്പോള്‍ ചരക്ക് കിട്ടാനില്ല. ദിവസം 100ചാക്ക് കരിംജീരകം വരെ കേരളത്തില്‍ വിറ്റുപോകുന്നുണ്ട്.ഇത്തവണ കരിംജീരകകൃഷി മോശമായിരുന്നതും ലോക്ക്ഡൗണുമൊക്കെ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മിസോറാം,ആസാം എന്നിവിടങ്ങളിലാണ് കരിംജീരകം വ്യാപകമായി കൃഷിചെയ്യുന്നത്.കൊച്ചിയാണ് കരിംജീരകത്തിന്റെ കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രം.മിസോറാമില്‍ നിന്ന് നേരിട്ടാണ് കൊച്ചിയിലേക്ക് ചരക്ക് എത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് സംസ്‌കരിച്ച കരിംജീരകവും കൊച്ചിയിലേക്ക് വരുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് നേരിട്ടെടുക്കുമ്പോള്‍ ശുദ്ധീകരിച്ച് കിട്ടില്ല എന്നതിനാല്‍ ശുദ്ധീകരിച്ച കരിംജീരകം തേടി കണ്ടെത്തുകയാണ് കച്ചവടക്കാര്‍.

Exit mobile version