വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെളളം വെറും വയറ്റില്‍ കുടിക്കൂ…ഓവര്‍ഡോസ് മരുന്നുകളെ ആശ്രയിക്കാതെ ഈ രോഗങ്ങള്‍ മാറ്റിയെടുക്കാം…

കുഞ്ഞു രോഗങ്ങള്‍ക്കു പോലെ ഓവര്‍ഡോസ് ഗുളികകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുമ്പോലെയാണ് അത്. ചെറിയ രോഗങ്ങളൊക്കെ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ നമ്മുടെ അടുക്കളയിലുളള ‘ഔഷധങ്ങള്‍ക്ക്’ സാധിക്കും. അതിലൊന്നാണ് വെളുത്തുള്ളി. ധാരാളം രോഗങ്ങള്‍ക്കുളള ഒരു ശാശ്വത പരിഹാരമാണ് വെളുത്തുളളി.

വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൂടാതെ കൊളസ്‌ട്രോള്‍  കുറയ്ക്കാന്‍ സഹായിക്കും. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.

വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടി കുറയുവാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കാനും സഹായിക്കും. ഹൃദയാരോഗ്യം നിലനിര്‍ത്തുവാനും, ഗ്യാസ്, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് വളരെ ഉപകാരപ്രദമാണ്. കൂര്‍ക്കം വലി തടയാന്‍ ഇത് സഹായിക്കും.

ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ട്. ഇവയിലെ നിരോക്സീകാരികള്‍ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നല്‍കുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളി സഹായിക്കും. ദിവസവും മൂന്നോ നാലോ അല്ലി വെറുതേ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്.

ഈ പാനീയം ഉണ്ടാക്കേണ്ടത് ഇങ്ങനെ…

ഒരല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം, ഇഞ്ചി എന്നിവയാണ് ഈ പാനീയം തയ്യാറാക്കുവാന്‍ വേണ്ടത്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരിഞ്ഞ് വയ്ക്കുക. ഒന്നര ഗ്‌ളാസ് വെള്ളം തിളപ്പിക്കാന്‍ വയ്ക്കണം. വെള്ളം ചൂടാക്കാന്‍ വച്ചതിന് പത്ത് മിനിറ്റിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് അതിലേക്ക് ഇടുക. വീണ്ടും പത്ത് മിനിറ്റ് കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കണം. വാങ്ങിവെച്ച വെള്ളം ഇരുപത് മിനിറ്റ് നേരം അടച്ച് വെച്ചതിന് ശേഷം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കണം.

Exit mobile version