വെളുത്തുള്ളി മോഷ്ടിച്ചെന്ന ആരോപണം; യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു

ഭോപ്പാല്‍: ഭോപ്പാലില്‍ വെളുത്തുള്ളി മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.

മധ്യപ്രദേശിലെ മന്ദസൗറിലാണ് സംഭവം. വെളുത്തുള്ളി വില്‍ക്കാന്‍ എത്തിയപ്പോഴാണ് ചന്തയില്‍ നിന്നും വെളുത്തുള്ളി ചാക്കുകള്‍ മോഷണം പേയത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവാവാണ് വെളുത്തുള്ളി ചാക്കുകള്‍ മോഷ്ടിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.

യുവാവ് ധരിച്ചിരുന്ന വസ്ത്രം അഴിച്ച് മാറ്റി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പോലീസ് പറയുന്നു. യുവാവിന്റെ പക്കലില്‍ നിന്നും മോഷണം പോയ വെളുത്തുള്ളി ചാക്ക് കണ്ടെടുത്തുവെന്ന് കര്‍ഷകന്‍ ബദ്രില പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, വിഷയം ഗൗരവമേറിയതാണെന്നും ആള്‍ക്കൂട്ട മര്‍ദ്ദത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ദസൗര്‍പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് എസ്എല്‍ ബൗരസി പറഞ്ഞു.

Exit mobile version