സവാളയെ കടത്തി വെട്ടി വെളുത്തുള്ളി; കിലോയ്ക്ക് 240 രൂപ

ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമായ വെളുത്തുള്ളിക്ക് ഇത്തവണ വിളവ് കുറഞ്ഞതാണ് വിലയുയരാന്‍ കാരണം

ഇടുക്കി: സംസ്ഥാനത്ത് സവാളയെ കടത്തിവെട്ടി വെള്ളുത്തുള്ളി. കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ കിലോയ്ക്ക് 240 രൂപയാണ്. അതേസമയം സവാളയ്ക്ക് 50 രൂപയും ഛെറിയ ഉള്ളിക്ക് 70 രൂപയുമാണ് വില. ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമായ വെളുത്തുള്ളിക്ക് ഇത്തവണ വിളവ് കുറഞ്ഞതാണ് വിലയുയരാന്‍ കാരണം.

കാന്തല്ലൂര്‍, നാരാച്ചി, പെരുമല, പുത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വെളുത്തുള്ളി കൃഷി ചെയ്യുന്നത്. മറയൂരിലെ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്ന് 40 ക്വിന്റല്‍ വരെയാണ് വിളവ് ലഭിക്കാറുള്ള സ്ഥാനത്ത് ഇത്തവണ കാലാവസ്ഥാ വ്യത്യാസം മൂലം കൃഷി പാടെ കുറഞ്ഞിരുന്നു. ഇതാണ് വിലക്കയറ്റത്തിനുള്ള കാരണം. ഓണത്തിനു തൊട്ടുമുമ്പായിരുന്നു വിളവെടുപ്പ്. ഇന്‍ഹേലിയം, റെഡ് ഇന്‍ഹേലിയം എന്നിവയാണ് കാന്തല്ലൂരില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളി ഇനങ്ങള്‍.

Exit mobile version