ഇന്ന് ലോക കാഴ്ചദിനം; ഒഴിവാക്കാം ചികിത്സയുടെ അപര്യാപ്തത കൊണ്ടുള്ള അന്ധത!

ഇന്ന് ലോകാരോഗ്യസംഘടനയുടെ കലണ്ടര്‍ പ്രകാരം ലോക കാഴ്ചദിനമായി ആചരിക്കുകയാണ്.

ഇന്ന് ലോകാരോഗ്യസംഘടനയുടെ കലണ്ടര്‍ പ്രകാരം ലോക കാഴ്ചദിനമായി ആചരിക്കുകയാണ്. ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് എല്ലാ വര്‍ഷവും കാഴ്ച ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ലോകത്ത് 36 മില്യന്‍ അന്ധര്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ അഞ്ചില്‍ നാലും ഒഴിവാക്കാവുന്ന അന്ധതയാണ്.

ഇന്ത്യയില്‍ അന്ധതയുടെ കണക്ക് ഇപ്രകാരമാണ്:
തിമിരം- 62.6 ശതമാനം
റിഫ്രാക്ടീവ് വൈകല്യങ്ങള്‍- 19.7 ശതമാനം
ഗ്ലോക്കോമ- 5.8 ശതമാനം
ഡയബെറ്റിക് റെറ്റിനോപ്പതി – 5 ശതമാനം
മറ്റുള്ളത്- 7 ശതമാനം

കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ഒപ്റ്റോമെട്രിസ്റ്റുകള്‍ റിഫ്രാക്ടീവ് വൈകല്യങ്ങള്‍ കണ്ണട നിര്‍ദേശിച്ചു പരിഹരിക്കുകയും തിമിരം, ഗ്ലോക്കോ, ഡയബെറ്റിക് റെറ്റിനോപ്പതി തുടങ്ങിയ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ജില്ല, താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കല്‍ കോളജുകളിലേക്കും റഫര്‍ ചെയ്യുന്നു. ഇങ്ങനെ ഗ്രാമപ്രദേശങ്ങളിലെ അന്ധതാ നിവാരണത്തിനു ഒപ്റ്റോമെട്രിസ്റ്റുകള്‍ പ്രധാന പങ്കുവഹിക്കുന്നു. മിക്ക ജില്ലാ- താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരും പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്.

എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഏകദേശം അറുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നേത്ര പരിശോധകര്‍ (ഒപ്ട്രോമെട്രിസ്റ്റ്) ഇല്ലാത്തത് അന്ധതയ്ക്കു വഴിവെയ്ക്കുന്ന രോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുന്നില്ല. സ്‌കൂള്‍ കുട്ടികളില്‍ കൂടിവരുന്നതിനു കാരണവും പ്രാഥമിക നേത്രപരിശോധകരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ കുറവാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ജോലി ചെയ്യുന്ന ഒപ്റ്റോമെട്രിസ്റ്റുകളാണ് സ്‌കൂളുകളില്‍ ചെന്ന് നേത്രവൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുകയും പരിഹിക്കുകയും ചെയ്യുന്നത്.

Exit mobile version