വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരമുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മഞ്ഞുകാലത്ത് നാം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ചുണ്ടുകളിലെ വരള്‍ച്ച. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോഴാണ് പൊതുവേ ഈ അവസ്ഥ ഉണ്ടാവുന്നത്. സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ഈ വരണ്ട ചുണ്ടുകള്‍ നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്.

വിറ്റാമിന്‍ സി, ബി 12, കാല്‍സ്യം എന്നിവയുടെ കുറവും ചുണ്ടുവരള്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. കൂടാതെ തുടര്‍ച്ചയായി എസിമുറിയില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് ജലാംശം വലിയ തോതില്‍ വലിച്ചെടുക്കപ്പെടുന്നതും ചുണ്ടുകള്‍ വരണ്ടതാക്കുന്നു.

എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കാന്‍ നമുക്ക് തന്നെ മാര്‍ഗങ്ങള്‍ കണ്ടെത്താം. ശരീരത്തില്‍ ജലാശംത്തിന്റെ തോത് നിലനിര്‍ത്താന്‍ ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കൂടാതെ ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ഓരോ തവണ ചുണ്ട് നനയ്ക്കുമ്പോഴും ചുണ്ടിലെ നനവ് നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍ ഓയിലോ ലിപ്ബാമോ പുരട്ടുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതാണ് വരണ്ട ചുണ്ടുകള്‍ക്ക് നല്ലൊരു പരിഹാരം. അല്‍പ്പമൊന്നും ശ്രദ്ധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെല്ലാം എളുപ്പത്തില്‍ പരിഹരിക്കാം.

Exit mobile version