നിങ്ങളുടെ കുഞ്ഞിന് സ്ഥിരമായി ഡയപ്പര്‍ ഉപയോഗിക്കാറുണ്ടോ? ഡയപ്പറുകള്‍ കൊണ്ടുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹാരം ഇതാ..

വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ധരിപ്പിക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്ത ആരും തന്നെയില്ല. എന്നാല്‍ ഇതിന്റെ ഉപയോഗം മൂലം എന്തെല്ലാം അസുഖങ്ങള്‍ ഉണ്ടാകും എന്ന് ആരും തന്നെ ചിന്തിക്കാറില്ല. കംഫേര്‍ട് ആക്കാന്‍ ഒരു വസ്തു എന്ന നിലയ്ക്ക് എല്ലാവരും ഇതുവാങ്ങി കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്നു. എന്നാല്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അമ്മമാര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്ഥിരമായി ഡയപ്പര്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങളില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാം. വായുസഞ്ചാരം തടസപ്പെടുത്തും വിധം ഇറുകിയ വിധത്തിലാണ് കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ധരിപ്പിക്കുന്നത്. ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ പൊള്ളലേറ്റ പോലുള്ള പാടുകളും , ജനനേന്ദ്രിയത്തിന്റെ ഭാഗത്ത് ചുവപ്പ് നിറവും ഉണ്ടാകാറുണ്ട്.

ഡയപ്പര്‍ മൂലം ഉണ്ടാകാറുള്ള ചൊറിച്ചില്‍ മാറ്റാന്‍ ഏറ്റവും നല്ലതാണ് കടുകെണ്ണ. കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും പുരട്ടാന്‍ ശ്രമിക്കുക. കുളിപ്പിക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഇടുന്നത് അണുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

മുട്ടയുടെ വെള്ള കുഞ്ഞുങ്ങളിലെ ശരീരത്തിലെ ചുവന്നപ്പാടുകള്‍ മാറ്റാന്‍ സഹായിക്കും. കുഞ്ഞുങ്ങളിലെ ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ മുട്ടയുടെ വെള്ള ഉത്തമമാണ്.

കുഞ്ഞുങ്ങള്‍ക്ക് വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. വരണ്ട ചര്‍മ്മം ഇല്ലാതാകാന്‍ ഇത് സഹായിക്കും. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ വെളിച്ചെണ്ണ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിക്കുക. ഡയപ്പര്‍ ഉപയോഗിച്ച് ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ സ്ഥിരമായി പുരട്ടാം. പ്ലാസ്റ്റിക്ക് കൊണ്ടുള്ള ഡയപ്പറുകള്‍ കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും വായു കിട്ടുന്ന രീതിയിലാകണം കുഞ്ഞുങ്ങളില്‍ ഡയപ്പറുകള്‍ ധരിപ്പിക്കേണ്ടത്.

വൃത്തി
കുഞ്ഞുങ്ങളുടെ വൃത്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. നല്ല വൃത്തിയായി നോക്കിയാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകില്ല. കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇടക്കിടക്ക് കഴുകാനും ശ്രദ്ധിക്കുക.

ഡയപ്പര്‍ ഇടവേളകളില്‍ മാറ്റുക

ഡയപ്പര്‍ ഇടയ്ക്കിടയ്ക്ക് മാറ്റുക. നനവുണ്ടായാല്‍ ഉടന്‍ തന്നെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റണം. നനവ് തങ്ങിനിന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഡയപ്പര്‍ അമിത ഉപയോഗം
ഡയപ്പറിന്റെ അമിത ഉപയോഗവും ചര്‍മ്മ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ ഇടയ്ക്ക് കുഞ്ഞുങ്ങളെ ഡയപ്പറുകളില്ലാതെ കിടത്തുക.

വെള്ളം വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക
വെള്ളം നന്നായി വലിച്ചെടുക്കുന്ന ഡയപ്പറുകള്‍ ഉപയോഗിക്കുക. ഡയപ്പര്‍ നല്ല ബ്രാന്റഡ് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം.

ക്രീമുകള്‍ ഉപയോഗിക്കുക
കുഞ്ഞുങ്ങള്‍ക്ക് ബേബി ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് അവ സഹായിക്കും.

വെളിച്ചെണ്ണ
കുഞ്ഞുങ്ങളുടെ ചര്‍മ്മസംരക്ഷണത്തിന് ഏറെ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍ പോകാന്‍ സഹായിക്കും. ബേബി ഓയിലും ഉപയോഗിക്കാം.

Exit mobile version