നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

വായുസഞ്ചാരം തടസപ്പെടുത് മൂലം പെട്ടന്ന് റാഷസ് വരാന്‍ സാധ്യത കൂടുതലാണ്. അത് പോലെ തന്നെ കുഞ്ഞുങ്ങളില്‍ അലര്‍ജിക്കും അണുബാധയ്ക്കും വഴിയൊരുക്കുകയും ചെയ്യുന്നു

യാത്രകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ഡയപ്പറുകള്‍ ഇപ്പോള്‍ രാപകല്‍ ഭേദ്യമന്യേ ഉപയോഗിച്ചു വരുകയാണ്. എന്നാല്‍ കുഞ്ഞുങ്ങളിലെ ഡയപ്പര്‍ ഉപയോഗം അത്ര നല്ലതല്ല. സ്ഥിരമായി ഡയപ്പര്‍ ഉപയോഗിക്കുന്നത് മൂലം കുഞ്ഞങ്ങള്‍ക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്.

വായുസഞ്ചാരം തടസപ്പെടുത് മൂലം പെട്ടന്ന് റാഷസ് വരാന്‍ സാധ്യത കൂടുതലാണ്. അത് പോലെ തന്നെ കുഞ്ഞുങ്ങളില്‍ അലര്‍ജിക്കും അണുബാധയ്ക്കും വഴിയൊരുക്കുകയും ചെയ്യുന്നു. എന്നാല്‍ യാത്രകളില്‍ ഡയപ്പര്‍ ഉപയോഗിക്കുന്നത് ഒഴിമാക്കാന്‍ സാധിക്കാത്ത് ഒന്നാണ്.

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

*യപ്പറുകള്‍ ദീര്‍ഘനേരം ഉപയോഗിക്കരുത്. അത്തരത്തില്‍ ഉപയോഗിച്ചാല്‍
മലമൂത്രവിസര്‍നജത്തെ തുടര്‍ന്നുള്ള നനവും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയും തുടര്‍ന്ന് ഡയപ്പര്‍കെട്ടിയ ഭാഗത്ത് ഫംഗസ് മൂലമുള്ള അണുബാധ ഉണ്ടാകാന്‍ സാധ്യതകള്‍ ഏറെയാണ്.

*വിവിധ തരം ജെല്ലുകളും കൃത്രിമ വസ്തുക്കളും ഉപയോഗിച്ചാണ് ഡയപ്പറുകള്‍ നിര്‍മിക്കുന്നത്. ഇവയ്ക്ക് നനവ് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലായിരിക്കും. അതിനാല്‍ ദീര്‍ഘനേരം ഇവ ഉപയോഗിക്കുകയും ചെയ്യും. ഇങ്ങനെ നനവു നില്‍ക്കുന്ന ഡയപ്പറുകള്‍ ചര്‍മവുമായി തൊട്ടുനില്‍ക്കുന്ന ഭാഗത്ത് ചുവപ്പ് നിറവും ചിലപ്പോള്‍ കുമിളകളും ഉണ്ടാക്കുന്നു. അതിന് പുറമെ കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ചൂടും അനുഭവപ്പെടാനിടയുണ്ട്.

*ഡയപ്പറുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ഥങ്ങള്‍ കുഞ്ഞിന്റെ പ്രതിരോധശേഷിയെ ബാധിക്കും എന്ന് കണ്ടെത്തിറ്റുണ്ട്.
പ്രതിരോധശേഷി കുറയുന്നത് കുഞ്ഞിന് ഇടയ്ക്കിടെ അണുബാധയുണ്ടാകാനും അലര്‍ജിയും ഉണ്ടാകുന്നു.
അത് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.

*സ്ഥിരമായി ഡയപ്പര്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ടോയ്‌ലറ്റ് ഉപയോഗം പരിശീലിക്കുന്നത് വൈകാന്‍ ഇടയാക്കുന്നു.

Exit mobile version