നെയ്മറുമായി കരാര്‍ അവസാനിപ്പിച്ചത് ലൈംഗികാരോപണക്കേസില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാല്‍ : നൈക്കി

Neymar | Bignewslive

പാരിസ് : നെയ്മറുമായുണ്ടായിരുന്ന നീണ്ട 15 വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ചതിന് പിന്നില്‍ ലൈംഗികാരോപണക്കേസിലെ അന്വേഷണവുമായുള്ള നിസ്സഹകരണമെന്ന് പ്രമുഖ സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡായ നൈക്കി. കഴിഞ്ഞ വര്‍ഷമാണ് നെയ്മറുമായുള്ള കരാര്‍ നൈക്കി അവസാനിപ്പിച്ചത്.

2018ല്‍ നൈക്കിയിലെ ജീവനക്കാരിയാണ് നെയ്മര്‍ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇവര്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്ന് നൈക്കി അന്വേഷണത്തിന് തയ്യാറെടുത്തെങ്കിലും സ്വകാര്യത മാനിക്കണമെന്ന ജീവനക്കാരിയുടെ ആവശ്യപ്രകാരം ഇത് രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.2019ല്‍ നിയമപരമായി നേരിടാന്‍ ജീവനക്കാരി താത്പര്യം പ്രകടിപ്പിക്കുന്നത് വരെ ഇത് രഹസ്യമായിത്തന്നെ ഇരുന്നുവെന്നും നൈക്കിയുടെ ജനറല്‍ കൗണ്‍സിലായ ഹിലരി ക്രെയ്ന്‍ പസ്താവനയില്‍ പറഞ്ഞു.

നെയ്മറുമായി കരാര്‍ അവസാനിപ്പിക്കുന്നതിന്റെ രഹസ്യം അക്കാലത്ത് നൈക്കി വ്യക്തമാക്കിയിരുന്നില്ല.നൈക്കിയുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് നെയ്മര്‍ പ്യൂമയുമായി കരാറിലെത്തിയിരുന്നു.ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് നെയ്മറിന്റെ വക്താവ് പ്രതികരിച്ചു.കരാര്‍ അവസാനിപ്പിച്ചത് സാമ്പത്തിക കാര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version