കുട്ടികള്‍ പ്രാതല്‍ കഴിക്കാന്‍ മടിക്കാറുണ്ടോ? എങ്കില്‍ വെറൈറ്റിയായിട്ട് ചിക്കന്‍പുട്ട് ഉണ്ടാക്കാം

പുട്ടു തിന്ന് മടുത്തു എന്ന് പറയുന്നവര്‍ക്ക് ഒരു വൈറൈറ്റിയായി ചിക്കന്‍ പുട്ട് ഉണ്ടാക്കാം .വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുമെന്ന് മാത്രമല്ല കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് ഇത്. വെറും 40 മിനിറ്റ് കൊണ്ട് രുചികരമായ ചിക്കന്‍ പുട്ട് ഉണ്ടാക്കുകയും ചെയ്യാം.

ഇതിനാവശ്യമായ ചേരുവകള്‍:

ചിക്കന്‍ കൂട്ട് തയ്യാറാക്കുന്നതിന്

കോഴിയിറച്ചി (എല്ല് നീക്കം ചെയ്ത് കഷണങ്ങളാക്കിയത്)-

അരക്കിലോഗ്രാംഉള്ളി (അരിഞ്ഞത്)- 2 എണ്ണം

തക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം

പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം

ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‌പ്പൊരടി- 1 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

പുട്ടി തയ്യാറാക്കുന്നതിന്:

പുട്ട് പൊടി (അരിമാവോ ഗോതമ്പ് മാവോ ഉപയോഗിക്കാം)

ചിരകിയ തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഇറച്ചി കഷണങ്ങള്‍ കഴുകി വൃത്തിയാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉള്ളി അതിലിട്ട് മൂപ്പിക്കുക.  പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത്. കുറച്ച് സമയം വഴറ്റുക. ചിക്കന്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി,  മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇറച്ചി കഷണങ്ങള്‍ ചേര്‍ത്ത് 15 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ അടുത്തതായി ചിക്കന്‍ കൂട്ട്, മാവ്എന്നിവയിടുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. 10-15 മിനിറ്റ് ആവിയില്‍ വേവിച്ച് ചൂടോടെ വിളമ്പുക.

Exit mobile version