കൊതിയൂറും ഇടിയപ്പം ബിരിയാണി

ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി, ബീഫ് ബിരിയാണി എന്നിങ്ങനെ നമ്മള്‍ വിവിധ തരം ബിരിയാണി കഴിച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ആളുകളും കഴിക്കാനും എന്തിന് ചിലപ്പോള്‍ കേള്‍ക്കുക പോലും ചെയ്യാത്ത ഒരു ബിരിയാണിയാണ് ഇടിയപ്പം ബിരിയാണി.

കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഒരു സല്‍ക്കാര വിഭവമാണ് ഇടിയപ്പം ബിരിയാണി. വളരെ എളുപ്പത്തില്‍ ഇടിയപ്പം ബിരിയാണി ഉണ്ടാക്കാന്‍ സാധിക്കും.

ആദ്യം ചിക്കന്‍, മുളകുപൊടിയും, മഞ്ഞളും ഉപ്പും, തൈരും ചേര്‍ത്ത് marinade ചെയ്തു അരമണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ നെയ്യൊഴിച്ചു ഒരു കപ്പ് സവാള നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേര്‍ത്ത് കൊടുത്തു ഒന്നുടെ വഴറ്റുക.

അതിനുശേഷം മുളക്‌പൊടി, മഞ്ഞപ്പൊടിയും ചേര്‍ത്ത് വഴറ്റിയ ശേഷം ഒരു തക്കാളി അരിഞ്ഞത് ചേര്‍ത്തുകൊടുക്കുക. അതിലേക്ക് ചിക്കന്‍ ഗരം മസാല പൊടി, മല്ലിയില, പൊതീനയില, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോള്‍ 1/4 കപ്പ് തേങ്ങ പാല്‍ ചേര്‍ത്ത് ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാം.

ചിക്കന്‍ മസാലയില്‍ നിന്ന് പകുതി എടുത്തു മാറ്റുക. അതിന്റെ മുകളിലായി ഇടിയപ്പം ചെറുതായി കട്ട് ചെയ്തത് ഇട്ടു ലയര്‍ ചെയ്യുക. ശേഷം ഗരം മസാല, ഫ്രൈ ചെയ്ത സവാള, അണ്ടിപ്പരിപ്പ് മുന്തിരി ചേര്‍ത്ത് കൊടുക്കുക. വീണ്ടും ചിക്കന്‍ മസാല ഇട്ടു അതേ രീതിയില്‍ ലയര്‍ ചെയ്യുക. ഇനി അടച്ചു വച്ച് 5-10 മിനിറ്റ് ദം ചെയ്യുക .

Exit mobile version