ഇറ്റാലിയന്‍ കൂള്‍ കോഫി വിത്ത് ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്…

വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ വിഭവമാണ് ഇറ്റാലിയന്‍ കൂള്‍ കോഫി വിത്ത് ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്. ഇത് കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടും.

ആവശ്യമായ സാധനങ്ങള്‍

ബ്രൂ കാപ്പിപ്പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
കട്ടയായ പാല്‍
പഞ്ചസാര
ഒരു സ്‌കൂപ്പ് ചോക്ലേറ്റ്
ഫ്രഷ് ക്രീം
ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്

തയ്യാറാക്കുന്ന രീതി

കട്ടയായ പാലിലേക്ക് കാപ്പിപ്പൊടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക.ശേഷം സേര്‍വിങ് ഗ്ലാസിലേക്ക് മാറ്റുക.ഇതിന് മുകളിലേക്ക് സ്‌കൂപ്പ് ചോക്ലേറ്റ് ചേര്‍ക്കുക.ശേഷം ചെറി, ക്രഷ്ഡ് ചോക്ലേറ്റ് ചോപ്‌സ്, ഫ്രഷ് ക്രീം എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.

Exit mobile version