കപ്പ ബിരിയാണി ഉണ്ടാക്കാം ഇനി വ്യത്യസ്തമായി..! ഇതാ റെഡി ചിക്കന്‍ കപ്പ ബിരിയാണി

കപ്പ ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ വിരളമാണ് .സാധാരണ ബീഫ് ഉപയോഗിച്ചാണ് കപ്പ ബിരിയാണി തയാറാക്കുന്നത്. എന്നാല്‍ കഴിക്കാന്‍ ആഗ്രഹമുണ്ടായിട്ട് പോലും ബീഫ് കഴിക്കാത്തവര്‍ക്ക് അതൊരു വലിയ സങ്കടമായിരുന്നു. എന്നാല്‍ ഈ വിഷമം ഇനി മാറ്റിക്കോളൂ… ചിക്കന്‍ ഉപയോഗിച്ചും രുചികരമായ കപ്പ ബിരിയാണി തയാറാക്കാം.

ചേരുവകള്‍:

കപ്പ – 1 കിലോ
ചിക്കന്‍ – 1/2 കിലോ
പച്ചമുളക് ചതച്ചത് – 9 എണ്ണം
വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 10
കടുക്, ഉണക്കമുളക്, കറിവേപ്പില താളിക്കാന്‍

തയാറാക്കുന്ന വിധം;

കപ്പ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ച് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍ പൊടി ചേര്‍ത്ത് വേവിച്ചെടുക്കുക. 3 പച്ചമുളക് ചതച്ചത്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ വേവിക്കുക.

ചെറിയ ഉള്ളി, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 6 പച്ചമുളക്, മുളകുപൊടി, മല്ലിപ്പ്‌പൊടി, ഗരം മസാലപ്പൊടി, കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. വേവിച്ച ചിക്കനും കപ്പയും ഈ മസാലയിലേക്ക് ചേര്‍ക്കുക. കുറച്ച് ചെറുനാരങ്ങാ നീരും ഇതില്‍ ചേര്‍ക്കാം. ഇനി ഇതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയില്‍ വറുത്തിടുക. രുചികരമായ കപ്പ ബിരിയാണി റെഡി!

Exit mobile version