കുട്ടികള്‍ക്കായി ജാം ഉണ്ടാക്കാം വീട്ടില്‍ തന്നെ

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഓറഞ്ച് കൊണ്ടൊരു ജാം ഉണ്ടാക്കി നോക്കാം.

എല്ലാവരുടെയും ഇഷ്ട വിഭവം ആണ് ജാം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ബ്രെഡിന്റെ കൂടെയാണ് നമ്മള്‍ കൂടുതലും ജാം ഉപയോഗിക്കുക. എല്ലാത്തരം പഴങ്ങള്‍ ഉപയോഗിച്ചും നമുക്ക് ജാം തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണിത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഓറഞ്ച് കൊണ്ടൊരു ജാം ഉണ്ടാക്കി നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ഓറഞ്ച് – 6 എണ്ണം
പഞ്ചസാര – രണ്ട കപ്പ്
നാരങ്ങ നീര് – അര ടീസ്പൂണ്‍
ഓറഞ്ച് തൊലി – 2 ടീസ്പൂണ്‍ ( ഉള്ളിലെ വെളുത്ത ഭാഗം ഒഴിവാക്കി നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കാന്‍ ശ്രദ്ധിക്കുക. )

തയ്യാറാക്കുന്ന വിധം
ഓറഞ്ച് അല്ലികള്‍ തൊലിയും കുരുവും കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കണം. ഇത് ഒരു പാത്രിത്തില്‍ ഒഴിച്ച് ഇളം തീയില്‍ ഇളക്കി തിളപ്പിച്ചോളൂ. തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. വറ്റി തുടങ്ങുമ്പോള്‍ ഓറഞ്ച് തൊലി നുറുക്കിയും ചേര്‍ക്കാം. നാരങ്ങ നീര് കൂടി ചേര്‍ത്ത് ജാമിന്റെ രൂപത്തിലാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കാം. നന്നായി തണുത്തശേഷം പാത്രങ്ങളിലാക്കി സൂക്ഷിക്കാം.

Exit mobile version