സ്വാദിഷ്ടമായ ഗുലാബ് ജാമൂന്‍

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സ്വാദിഷ്ടമായ ഒരു പലഹാരമാണ് ഗുലാബ് ജാമൂന്‍. ഭൂരിഭാഗം കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരം കൂടിയാണ് ഗുലാബ് ജാമൂന്‍

ആവശ്യമായ സാധനങ്ങള്‍

ബ്രഡ്
പാല്‍
പഞ്ചസാര ലായനി

തയ്യാറാക്കുന്ന വിധം

ബ്രഡിന്റെ സൈഡ് കളയുക.എന്നിട്ട് ബ്രഡ് പൊടിയാക്കുക.തിളപ്പിച്ച പാലിന്റെ ചൂട് തണിയുമ്പോള്‍ ബ്രഡില്‍ ഒഴിച്ച് ചെറു ഉരുളകളാക്കുക.ശേഷം എണ്ണ ചൂടാക്കി അതില്‍ ബ്രഡ് ഫ്രൈ ചെയ്‌തെടുക്കുക.ചൂടു മാറിയ ശേഷം പഞ്ചസാര ലായനിയില്‍ ഇട്ടുവയ്ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ഉപയോഗിക്കാം.

Exit mobile version