പഴം കൊണ്ട് ഒരു കിടിലന്‍ നാലുമണി പലഹാരം ഉണ്ടാക്കാം..! സ്വാദിഷ്ടമായ പഴം ദോശ റെഡി

പഴം കൊണ്ട് നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് സാധാരണയാണ്. പഴംപൊരിയാണ് കേരളക്കാരുടെ ഇഷ്ട നാലുമണി പലഹാരം. എന്നാല്‍ നന്നായി പഴുത്ത പഴം കൊണ്ട് ഒരു കിടിലന്‍ ദോശ തന്നെ ഉണ്ടാക്കാം. പഴം ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

നേന്ത്രപഴം – 3 എണ്ണം
മൈദ – അര കപ്പ്
അരിപൊടി – 3 ടേബിള്‍സ്പൂണ്‍
തേങ്ങ – അര കപ്പ്
പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – കാല്‍ ടേബിള്‍സ്പൂണ്‍
നെയ്യ് – ഒന്നര ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം;

പഴം നന്നായി ഉടച്ച് അതിലേക്ക് മൈദ, അരപ്പൊടി, തേങ്ങ, പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മാവ് രൂപത്തിലാകാന്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കാവുന്നതാണ്. തുടര്‍ന്ന് പാനില്‍ നെയ്യൊഴിച്ച് ദോശ ഉണ്ടാക്കുന്നതു പോലെ പരത്തി ചുടാം.

Exit mobile version