കിടിലന്‍ ക്യാപ്‌സിക്കം- മുട്ട തോരന്‍ ഇതാ…

വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ക്യാപ്സിക്കം

പൊതുവെ ക്യാപ്‌സിക്കം കഴിക്കാന്‍ മിക്കവര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ പോഷകങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ക്യാപ്‌സിക്കത്തില്‍. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ക്യാപ്സിക്കം. വെറുതെ ക്യാപ്‌സിക്കം കഴിക്കാന്‍ മടിയുള്ളവര്‍ക്കിതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന കിടിലന്‍ ക്യാപ്‌സിക്കം- മുട്ട തോരന്‍ ഇതാ…

ആവശ്യമുള്ള സാധങ്ങള്‍,

ക്യാപ്‌സിക്കം -1 വലുത്
മുട്ട – 1-2
പച്ചമുളക് -3
കറിവേപ്പില -1 തണ്ട്
കടുക്,എണ്ണ,ഉപ്പ്- പാകത്തിനു
മഞ്ഞള്‍പൊടി -1/4 റ്റീസ്പൂണ്‍
കുരുമുളക് പൊടി-1/4 റ്റീസ്പൂണ്‍
തേങ്ങ – 3/4 റ്റീകപ്പ്
ചെറിയുള്ളി -3
സവാള -1 ചെറുത്

തയ്യാറാക്കുന്ന വിധം,

ആദ്യം തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക് ഇവ 1 നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് ചെറുതായി ചതച്ച് എടുക്കുക.
ശേഷം മുട്ടയില്‍ കുറച്ച് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. എണ്ണ ഒഴിച്ച് പാന്‍ ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് ഒന്ന് വഴറ്റി ക്യാപ്‌സിക്കം കൂടെ ചേര്‍ത്ത് ഇളക്കുക. ക്യാപ്‌സിക്കം ചെറുതായി വാടി വരുമ്പോള്‍ പാകത്തിനു ഉപ്പ്, മഞ്ഞള്‍ എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. പിന്നീട് മുട്ട ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കുറച്ച് കുരുമുളക് പൊടി കൂടെ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു മുക്കാല്‍ വേവ് ആകുമ്പോള്‍ ആദ്യം തയ്യാറാക്കി വെച്ചിരുന്ന തേങ്ങാക്കൂട്ട് കൂടെ ചേര്‍ത്ത് ഇളക്കി 2-3 മിനുറ്റ് അടച്ച് വെച്ച് വേവിക്കുക.
നല്ല രുചികരമായ ക്യാപ്‌സിക്കം മുട്ട തോരന്‍ തയ്യാര്‍.

Exit mobile version