ആരോഗ്യ സമ്പുഷ്ടമായ പാവയ്ക്ക റോസ്റ്റ്

ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതുകൊണ്ട് നമ്മള്‍ തോരനും കൊണ്ടട്ടവുമൊക്ക ഉണ്ടാക്കാറുണ്ട്. അതേപോലെ എളുപ്പം പാകം ചെയ്യാന്‍ സാധിക്കുന്ന ഒരു വിഭവമാണ് പാവയ്ക്ക റോസ്റ്റ്. മാത്രമല്ല ചപ്പാത്തിയുടെയും ചോറിന്റെയുമൊക്കെ കൂടെ പാവയ്ക്ക റോസ്റ്റ് ഉപയോഗിക്കാം.

ഇതിന് ആവശ്യമായ സാധനങ്ങള്‍

പാവയ്ക്ക- ഒരു കപ്പ്
ഉളളി-2എണ്ണം
പച്ചമുളക്-2 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
പുളി അല്ലെങ്കില്‍ തെര് 2 സ്പൂണ്‍
മഞ്ഞള്‍പൊടി -1/2സ്പൂണ്‍
മുളക് പൊടി -1സ്പൂണ്‍
കുരുമുളക് -1/2 സ്പൂണ്‍ണ്‍
മല്ലിപ്പൊടി -1/2സ്പൂണ്‍
ഗരംമസാല-1 /4സ്പൂണ്‍
പൊടിച്ച വെല്ലം-1/4സ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -3സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചെറുതായി അരിഞ്ഞ പാവയ്ക്ക, ഉപ്പ്, മഞ്ഞള്‍പൊടി, പുളിയോ അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക(വെള്ളം വറ്റും വരെ വേവിക്കുക).ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടയിതിനു ശേഷം കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉള്ളിയും ഉപ്പും ചേര്‍ത്തു നന്നായി വഴറ്റി അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി പച്ചമുളകും എല്ലാ പൊടികളും ചേര്‍ത്തു യോജിപ്പിച്ച് നേരത്തെ വേവിച്ച് വച്ച പാവയ്ക്കയും പൊടിച്ച വെല്ലവും നന്നായി മിക്‌സ് ചെയ്യുക.അടച്ചു വച്ച് രണ്ട് മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്ത്. ഉപയോഗിക്കാം.

Exit mobile version