മസാല ബീഫും വറുത്തെടുത്ത ന്യൂഡില്‍സും, കിടിലന്‍ കോമ്പിനേഷന്‍

ബീഫും ന്യൂഡില്‍സും ഇഷ്ടമില്ലാത്ത് ആളുകള്‍ ഇന്നത്തെ ജനറേഷനില്‍ കുറവാണ്. എന്നാല്‍ രണ്ടുംകൂടിയുള്ള ഒരു കോമ്പിനേഷനാണ് ട്രൈ ചെയ്തിട്ടുണ്ടോ… അഡാര്‍ സംഭവമാണ്. എന്നാല്‍ പിന്നെ ഒന്ന് നോക്കിയാലോ…

ചേരുവകള്‍ നോക്കാം…

നെയ്യുള്ള ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
വിനാഗിരി – രണ്ടു ചെറിയ സ്പൂണ്‍
കാശ്മീരി മുളകുപൊടി – നാലു ചെറിയ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി, െചറുത് – 20 അല്ലി
കടുക് – ഒരു ചെറിയ സ്പൂണ്‍
ജീരകം – അര ചെറിയ സ്പൂണ്‍
ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
എണ്ണ – ഒരു കപ്പ്
കടുക് – രണ്ടു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
തക്കാളി പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
വിനാഗിരി – നാലു ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പഞ്ചസാര – കാല്‍ ചെറിയ സ്പൂണ്‍, നാലുെചറിയ സ്പൂണ്‍, വിനാഗിരിയില്‍ കലക്കിയത്
വെള്ളം – നാലു കപ്പ്
നൂഡില്‍സ് – 200 ഗ്രാം
എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം…

ബീഫ് വൃത്തിയാക്കിയതില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് ഒട്ടും വെള്ളം ചേര്‍ക്കാതെ കുക്കറിലാക്കി അരമണിക്കൂര്‍ ചെറുതീയില്‍ വച്ചു വേവിക്കണം. മൂന്നാമത്തെ ചേരുവ അല്‍പം വെള്ളം ചേര്‍ത്തു മയത്തി ല്‍ അരച്ചു വയ്ക്കണം. പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാലുടന്‍ ചെറുതീയിലാക്കി മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ സവാള ചേര്‍ത്തു വഴറ്റി ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ച മസാല ചേര്‍ത്തു നന്നായി വഴറ്റണം. തക്കാളിയും ചേര്‍ത്തിളക്കി വെള്ളം വറ്റി എണ്ണ തെളിയുന്നതു വരെ ചെറുതീയില്‍ വഴറ്റണം. ഇതിലേക്ക് ഒമ്പതാമത്തെ ചേരുവയും ഇറച്ചിയും ചേര്‍ത്തിളക്കി തിളപ്പിക്കുക. ചാറു പകുതി കുറുകുമ്പോള്‍ ഇ ഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്തിളക്കി തിളപ്പിച്ചു വാങ്ങുക. ഇതില്‍ വിനാഗിരിയില്‍ കലക്കിയ പഞ്ചസാരയും ചേര്‍ത്തിളക്കി ചൂടുപോകാതെ വയ്ക്കണം. ഉപ്പു ചേര്‍ത്തു വെള്ളം തിളപ്പിച്ച് അതില്‍ നൂഡില്‍സ് ഇട്ട് പകുതി വേവാകുമ്പോള്‍ ഊറ്റി വയ്ക്കുക. ഇത് തിളയ്ക്കുന്ന എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരണം.
തയാറാക്കിയ ബീഫ് മസാല വിളമ്പാനുള്ള പാത്രത്തിലാക്കി ചുറ്റിനും നൂഡില്‍സ് വറുത്തതു വച്ച് അലങ്കരിച്ചു വിളമ്പാം.

Exit mobile version