കൊതിയൂറും ബനാന ഹല്‍വ ! എളുപ്പത്തിലുണ്ടാക്കാം ഈ ആളെ മയക്കും വിഭവം

ഹല്‍വ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അവര്‍ക്കായി വീട്ടില്‍ ഉണ്ടാക്കാം മായം ചേരാത്ത ബനാന ഹല്‍വ. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വിഭവമാണിത്.

ആവശ്യമായ സാധനങ്ങള്‍

നേത്രപ്പഴം- 1
റോബസ്റ്റ- 3
പാളയന്‍ കോടന്‍ -5
ഞാലീ പൂവന്‍- 5
പഞ്ചസാര -1.1/2കപ്പ്
ഏലക്ക പൊടി- 2-3ടീസ്പൂണ്‍
കോണ്‍ഫ്‌ലോര്‍- 5-6 ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിന്
ഉപ്പ്- ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

പഴം തൊലി കളഞ്ഞ് മിക്‌സിയില്‍ അടിക്കുക. എന്നിട്ട് അടിയില്‍ പിടിക്കാത്ത പാനില്‍ പഴകൂട്ട് ഒഴിച്ച്  ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് പഞ്ചസാര ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക. അതിലേക്ക് കുറച്ച് ഉപ്പും, നെയ്യും ചേര്‍ക്കുക. ഒരോ സ്പൂണ്‍ വീതം കോണ്‍ഫ്‌ലോര്‍ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് ഏലക്ക പൊടി ചേര്‍ക്കുക. നെയ് ഹലുവ കൂട്ടില്‍ നിന്നു ഊറി വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക. അതില്‍ ഇഷ്ട്ടാനുസരണം പോലെ കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുക.

Exit mobile version