ചിക്കന്‍ ഗീ റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചിക്കന്‍ കറി പലതരത്തിലും ഉണ്ടാക്കാം. തേങ്ങ വറത്തരച്ച നല്ല നാടന്‍ ചിക്കന്‍ കറി, ചിക്കന്‍ ഡ്രൈഫ്രൈ, തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി ഇങ്ങനെ ചിക്കന്‍ കൊണ്ട് വിവിധ തരം കറികള്‍ ഉണ്ടാക്കാം. ഏത് തരത്തില്‍ ഉണ്ടാക്കിയാലും ചിക്കന്റെ സ്വാദ് വേറെ തന്നെയാണ്. എന്നാല്‍ ആരും അങ്ങനെ പരീക്ഷിക്കാത്ത ഒരു മംഗളുരു വിഭവമാണ് ചിക്കന്‍ ഗീ റോസ്റ്റ്. ബട്ടര്‍ ചിക്കന്‍ പോലെ ചിക്കനില്‍ നെയ്യ് ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ചിക്കന്‍ ഗീ റോസ്റ്റ്. എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഒരു പാത്രത്തില്‍ ചിക്കന്‍, മല്ലിപ്പൊടി, കുരുമുളകുപൊടി, ജീരകം പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങനീര്, ഗരം മസാല, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ മാറ്റി വെയ്ക്കുക. ശേഷം പാനില്‍ നെയ്യൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ബാക്കി ഒരു ടീസ്പൂണ്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, വറ്റല്‍മുളക് പൊടിച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് വേവിക്കുക. ഇങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണ് ചിക്കന്‍ ഗീ റോസ്റ്റ്.

Exit mobile version