സ്വാദിഷ്ടമായ മൊരിയിച്ചെടുത്ത കൂര്‍ക്ക

കൂര്‍ക്ക ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ഒരു ഭക്ഷ്യവിളയാണ് കൂര്‍ക്ക. കൂര്‍ക്കകൊണ്ട് നിരവധി സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം. കൂര്‍ക്ക മെഴുക്കുപുരട്ടി, ബീഫും കൂര്‍ക്കയും, കൂര്‍ക്ക കറി, കൂര്‍ക്ക കൂട്ടുതോരന്‍ ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്രയും വ്യത്യസ്ത വിഭവങ്ങള്‍ ഈ കിഴങ്ങുവര്‍ഗ്ഗംകൊണ്ട് തെയാറാക്കാം. എന്നാല്‍ കൂര്‍ക്കകൊണ്ട് പലര്‍ക്കും അറിയാത്ത് ചില വിഭവങ്ങളും ഉണ്ട്. അത്തരത്തില്‍പ്പെട്ടതാണ് മൊരിയിച്ചെടുത്ത കൂര്‍ക്ക. മൊരിയിച്ചെടുത്ത കൂര്‍ക്ക ചുരുക്കം ചില ആളുകളെ കഴിച്ച് കാണാന്‍ ഇടയുള്ള. ഈ വിഭവം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

‘കൂര്‍ക്ക കഴുകി തൊലിയോട് കൂടി കുക്കറിലിട്ട് കുറച്ചു വെള്ളവുമൊഴിച്ചു ഒരൊറ്റ വിസില്‍ വരെ വേവിയ്ക്കുക. ശേഷം തൊലി പൊളിക്കുക…വേവിച്ച കൂര്‍ക്കയില്‍ മുളകുപൊടിയും ഉപ്പും കായപ്പൊടിയും ഇട്ട് മസാല പിടിക്കാനയി വെയ്ക്കുക. വെള്ളമൊന്നും ചേര്‍ക്കേണ്ട.. ഇനി ഒരു പരന്ന പാനില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക.. കൂര്‍ക്ക ചേര്‍ത്ത് സാവകാശം ഇളക്കി ചെറുതീയില്‍ മൂപ്പിക്കുക….കൂര്‍ക്ക മുളകുപൊടി കൂട്ടില്‍ പുരണ്ടു മൊരിഞ്ഞു വരുന്ന വരെ പാകം ചെയ്തു വാങ്ങി വെയ്ക്കാം…’


Exit mobile version