‘ഇതിന്റെ ട്രെയിലര്‍ ഇറങ്ങാന്‍ കൊതിയോടെ കാത്തിരിക്കയായിരുന്നു, പടം ചിതറും, അത് ജോഷി സാറിന്റെ ഗ്യാരണ്ടിയാണ്’; പൊറിഞ്ചു മറിയം ജോസിനെ കുറിച്ച് ജോജു ജോര്‍ജ്ജ്

മോഹന്‍ലാല്‍ നായകനായി എത്തിയ ലൈല ഓ ലൈലയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ലുലു മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ റിലീസ് ചെയ്തത്. ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ആക്ഷനും പ്രണയവും ഒത്തുച്ചേര്‍ന്ന കിടിലന്‍ ഒരു പടമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം വമ്പന്‍ വിജയം ആയിരിക്കുമെന്നാണ് ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം ജോജു പ്രതികരിച്ചത്.

‘ജോഷി സാറിന്റെ ഈ ഇടവേള ഒരു ഇടവേളയേ അല്ല. അദ്ദേഹം എന്നും നമ്മുടെ മനസില്‍ തന്നെ ഉണ്ടായിരുന്നു. വലിയ സിനിമകളും കാര്യങ്ങളുമായി അദ്ദേഹം എന്നും നമ്മളെ അമ്പരപ്പിച്ചിട്ടേയുള്ളു. നാടുവാഴികളില്‍ ലാലേട്ടന്‍ ശവപ്പെട്ടിയില്‍ നിന്ന് ചിതറി എണീറ്റ് വന്ന് വെടിവയ്ക്കുന്ന ഒരു സീനുണ്ട്. അതൊക്കെ കണ്ട് ഏറെ ത്രില്ലടിച്ചിട്ടുള്ള ആളാണ് ഞാന്‍. അതൊക്കെ കണ്ട് സിനിമയില്‍ അഭിനയിക്കാന്‍ തോന്നിയിട്ടുള്ള ആളാണ് ഞാന്‍. ആ വലിയ മനുഷ്യന്റെ ചിത്രത്തില്‍ ഞങ്ങള്‍ മൂന്നു പേര്. ഈ പടം ചിതറും. അത് നമ്മടെ ഗ്യാരണ്ടിയല്ല, ജോഷി സാറിന്റെ ഗ്യാരണ്ടിയാണ്’ എന്നാണ് ജോജു ചടങ്ങില്‍ പറഞ്ഞത്.

Exit mobile version