വിജയ് ചിത്രം ‘കത്തി’ ഹിന്ദിയിലേക്ക്; നായകന്‍ അക്ഷയ് കുമാര്‍

വിജയിയുടെ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ‘കത്തി’യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ‘മിഷന്‍ മംഗള്‍’ സംവിധാനം ചെയ്ത ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അക്ഷയ് കുമാറാണ് നായകന്‍. തമിഴില്‍ എആര്‍ മുരുകദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ജഗന്‍ ശക്തി തന്നെയാണ് കത്തി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം വ്യക്തമാക്കിയത്. ആക്ഷന്‍ ചിത്രങ്ങളെ വേറിട്ട രീതിയില്‍ ഒരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ജഗന്‍ ശക്തി പറയുന്നു. ചിത്രത്തിന് ഹിന്ദിയില്‍ ‘ഇക്ക’ എന്നാവും പേരെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. 2014 ലാണ് വിജയ് നായകനായ കത്തി പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് താരം എത്തിയത്. സാമന്തയായിരുന്നു ചിത്രത്തിലെ നായിക.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായിട്ടുള്ള മിഷന്‍ മംഗളാണ് അക്ഷയ് കുമാര്‍ നായകനായി തീയ്യേറ്ററുകളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തിലെത്തുന്നത്. വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version