ആടി തിമിര്‍ത്ത് വിജയ് സേതുപതിയും ജയറാമും; മാര്‍ക്കോണി മത്തായിയിലെ ‘എന്നാ പറയാനാ’ ഗാനം പുറത്തുവിട്ടു

ജയറാം നായകനായി തീയ്യേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ചിത്രത്തിലെ ‘എന്നാ പറയാനാ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. അജയ് ഗോപാല്‍, ഭാനുപ്രകാശ്, സംഗീത സജിത്ത്, നിഖില്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ‘എന്നാ പറയാനാ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.

സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആത്മീയ ആണ് നായികയായി എത്തിയത്.അജു വര്‍ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയ് മാത്യു, റീന ബഷീര്‍, മല്ലിക സുകുമാരന്‍, അനാര്‍ക്കലി, കലാഭവന്‍ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version