ഡിയര്‍ കോമറേഡ് നിരസിച്ചതിനു കാരണം ലിപ് ലോക്ക്, അടുത്തിടപഴകല്‍ രംഗങ്ങളില്‍ ഒട്ടും കംഫിര്‍ട്ടബിളല്ലെന്ന് തോന്നി; തുറന്ന് പറഞ്ഞ് സായ് പല്ലവി

ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സായ് പല്ലവി നിരസിച്ച ചുംബനരംഗം തന്നെയാണ് ചര്‍ച്ചയായതും.

തെലുങ്കില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിജയ് ദേവരകൊണ്ട. തൊടുന്നതെല്ലാം വിജയത്തിലെത്തിക്കുന്ന താരം. താരത്തിന്റെ അടുത്തായി ഇറങ്ങുന്ന ചിത്രം രശ്മിക മന്ദാന നായികയായ ഡിയര്‍ കോമറേഡ് ആണ്. രശ്മികയ്ക്ക് മുമ്പ് സായ് പല്ലവിയെ ആണ് നായികയായി തീരുമാനിച്ചിരുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

സിനിമയുടെ തിരക്കഥ ഇഷ്ടപ്പെട്ടെങ്കിലും വിജയ് ദേവരക്കൊണ്ടേയുമായുള്ള ലിപ് ലോക്ക് രംഗത്തിന് സായ്പല്ലവി തയാറായിരുന്നില്ല. ഇതാണ് ചിത്രത്തില്‍ നിന്ന് പിന്മാറുവാന്‍ ഇടയായത്. അടുത്തിടപഴകേണ്ട രംഗങ്ങളില്‍ ഒട്ടും കംഫര്‍ട്ടബിളല്ല എന്നു പറഞ്ഞാണ് സായി സിനിമ നിരസിച്ചത്.

അതിനുശേഷമാണ് രശ്മിക മന്ദാനയെ സമീപിച്ചത്. ഗീത ഗോവിന്ദത്തിലൂടെ തെലുങ്കിന്റെ പ്രിയപ്പെട്ട ജോഡികളായി മാറിയവരാണ് വിജയ്യും രശ്മികയും. തുടര്‍ന്ന് രശ്മിക നായികയാകാനുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നു. ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സായ് പല്ലവി നിരസിച്ച ചുംബനരംഗം തന്നെയാണ് ചര്‍ച്ചയായതും.

Exit mobile version