സായ് പല്ലവിയുടെ ‘ലവ് സ്റ്റോറി’ഹിറ്റ്: ആദ്യദിനം തന്നെ 10 കോടിയിലേറെ കളക്ഷന്‍

ചെന്നൈ: കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി നാഗ് ചൈതന്യയും സായ് പല്ലവിയും ഒരുമിച്ച ‘ലവ് സ്റ്റോറി’.

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ ഓള്‍ ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സിനിമയുടെ ഓള്‍ ഇന്ത്യ ഗ്രോസ് കലക്ഷന്‍ ഇതുവരെ 10.8 കോടി രൂപയാണ്.
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി ഒറ്റ ദിവസം കൊണ്ട് 6.94 കോടി രൂപ കളക്ഷന്‍ നേടി.

വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനു മുന്‍പ് റിലീസ് ചെയ്ത ബെല്‍ ബോട്ടം, തലൈവി, സീട്ടിമാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ആദ്യ ദിവസം 3-4 കോടിയാണ് ലഭിച്ചത്. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി 700ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 1000 സ്‌ക്രീനുകളിലും.

കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വേകുകയാണ് കോവിഡ് തരംഗത്തിന് ശേഷം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത.

Exit mobile version