ആരാധകരെ ഞെട്ടിച്ച് പാര്‍വതി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി താരത്തിന്റെ മേക്ക് ഓവര്‍ വീഡിയോ

മലയാള സിനിമയില്‍ ശക്തമായ നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധേയമായ താരമാണ് പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവറാണ്.

ജെഎഫ്ഡബ്ല്യു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉയരെ, വൈറസ് എന്നീ ചിത്രങ്ങളാണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ പാര്‍വതിയുടെ ചിത്രങ്ങള്‍. രണ്ട് ചിത്രത്തിലും ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.

Exit mobile version