സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് മടുത്തെന്ന് കമന്റ്; കിടിലന്‍ മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ മസില്‍മാനാണ് യുവതാരം ഉണ്ണി മുകുന്ദന്‍. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഫോട്ടോയ്ക്ക് വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താരത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘മതിയെടാ ഈ ഷോ. കുറച്ച് മസില്‍ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളില്‍ നിന്റെ മസില്‍ ഷോ കണ്ട് കണ്ട് മടുത്തു’ എന്നായിരുന്നു കമന്റ്. ഇതിന് കിടിലന്‍ മറുപടിയാണ് താരം തിരിച്ച് നല്‍കിയത്.

‘ഞാന്‍ അങ്ങനെ മസില്‍ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്ലേറ്റ്’ ആണ്. ഇപ്പോള്‍ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയില്‍ എനിക്ക് വസ്ത്രം കുറവായിരിക്കും. ചേട്ടന്‍ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട’ എന്നാണ് താരം നല്‍കിയ മറുപടി.

Exit mobile version