‘ഷൈലോക്ക്’; മമ്മൂട്ടി -അജയ് വാസുദേവ് ടീം വീണ്ടും ഒന്നിക്കുന്നു

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളാണ് ഇരുവരും നേരത്തേ ഒന്നിച്ച ചിത്രം

മാസ്റ്റര്‍ പീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അജയ് വാസുദേവ്- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തെ കുറിച്ച് മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ ആണ് ആരാധകരുമായി പങ്കുവെച്ചത്. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ദി മണി ലെന്‍ഡര്‍ എന്നാണ്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളാണ് ഇരുവരും നേരത്തേ ഒന്നിച്ച ചിത്രം. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ്. സംഗീത സംവിധാനം ഗോപി സുന്ദറാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ‘ഉണ്ട’യാണ് ഏറ്റവും ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം.

Exit mobile version