ചിത്രം ‘മന്‍മധുഡു 2’ ന്റെ ടീസര്‍ പുറത്തുവിട്ടു

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് ‘മന്‍മധുഡു 2’. ചിത്രത്തിലെ നായികയെ പരിജയപ്പെടുത്തികൊണ്ടുള്ള പുതിയ ടീസര്‍ പുറത്തുവിട്ടു. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി സാമന്തയും അഭിനയിക്കുന്നുണ്ട്. ഇതിനായി 35 ലക്ഷം രൂപയായിരിക്കും പ്രതിഫലമായി വാങ്ങുന്നതെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് സാമന്ത എത്തുക എന്നാണ് സൂചന. തന്റെ വേഷത്തിനു ചിത്രത്തില്‍ വളരെ പ്രാധാന്യമുണ്ടെന്ന് സാമന്ത പറഞ്ഞിരുന്നു.

മന്‍മധുഡു2ന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദ് ആണ്. ചിത്രത്തില്‍ ലക്ഷ്മിയും ഒരു പ്രധാന സ്ത്രീ കഥാപാത്രമായി എത്തുന്നു. മന്‍മധുഡു എന്ന ചിത്രത്തിലും നാഗാര്‍ജുനയായിരുന്നു നായകന്‍.

Exit mobile version