കിടിലന്‍ കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ‘ഉറിയടി’യുടെ ട്രെയ്‌ലര്‍ കാണാം

2015ല്‍ പുറത്തിറങ്ങിയ ചിത്രം’അടി കപ്യാരെ കൂട്ടമണി’ സംവിധാനം ചെയ്ത എജെ വര്‍ഗീസ് ഒരിടവേളയ്ക്കു സംവിധാനം ചെയ്ത ‘ഉറിയടി’യുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. കോമഡി രംഗങ്ങള്‍ കോര്‍ത്തിണക്കിയ ട്രെയ്ലറില്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, മാനസ രാധാകൃഷ്ണന്‍ തുടങ്ങി പ്രമുഖ താരങ്ങളും ഉണ്ട്.

ത്രിഎഫ്. ആന്റ് ഫിഫ്റ്റിസിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദര്‍ ആണ്.

സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ചിത്രം ജനുവരി 17 ന് തിയേറ്ററുകളില്‍ എത്തും.

Exit mobile version