‘കട്ടന്‍ വേണ്ടെങ്കില്‍ നമുക്ക് വേറെ ഓപ്ക്ഷനുണ്ട് സാര്‍’; ആരാധകരെ ചിരിപ്പിക്കാന്‍ ഇന്ദ്രന്‍സും കൂട്ടരും, ‘ജനമൈത്രി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോണ്‍ മന്ത്രിക്കലാണ് ചിത്രത്തിന്റെ സംവിധായകന്‍

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജനമൈത്രി’യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പോലീസ് വേഷത്തിലാണ് ഇന്ദ്രന്‍സ് ചിത്രത്തിലെത്തുന്നത്. കിടിലന്‍ ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിജയ് ബാബു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സിന്റെ ആദ്യ ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീലപദ പ്രയോഗങ്ങളോ ഒന്നുമില്ലാതെ എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ് ജനമൈത്രിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്.

ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജോണ്‍ മന്ത്രിക്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. സാബുമോന്‍, സൈജു കുറുപ്പ്, പ്രശാന്ത്, വിജയ് ബാബു, കലാഭവന്‍ പ്രജോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈ 19ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Exit mobile version