വീണ്ടും സ്‌പൈഡര്‍മാന്‍; ആദ്യ ദിനം തീയ്യേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി

ചിത്രം സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന് ആദ്യ ദിനം തീയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തിയത്.

2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ഹോം കമിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഫാര്‍ ഫ്രം ഹോം. എന്‍ഡ് ഗെയിമിന് ശേഷം ഇറങ്ങുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ നാലാം ഘട്ടത്തിന്റെ തുടക്കമാണ്. ജോണ്‍ വാട്ട്‌സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

എന്നാല്‍ ആദ്യത്തെ ചിത്രത്തില്‍ നിന്ന് വ്യത്യസ്ത സ്വഭാവമുള്ള പ്രമേയവുമായിട്ടാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എത്തിയത്. സ്‌പൈഡര്‍മാന്‍ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‌പെക്ട്രെയ്ക്കും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുനന്നത്. അതേസമയം സ്‌പൈഡര്‍മാന്‍ ഹോം കമിംഗിലേതു പോലെ തന്നെയാണ് രണ്ടാം ചിത്രവും.

Exit mobile version