ഒടുവിൽ സ്‌പൈഡർമാന് പിടിവീണു

ഉയർന്ന കെട്ടിടങ്ങളിൽ 'വലിഞ്ഞു കയറി'യിരുന്ന ഫ്രാൻസിന്റെ സ്‌പൈഡർമാൻ

ഫ്രാങ്ക്ഫർട്ട്: ഏത് ഉയരമുള്ള കെട്ടിടം കണ്ടാലും ഒരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ വലിഞ്ഞുകേറുന്ന ആ കുപ്രസിദ്ധ ‘സ്‌പൈഡർമാനെ’ ഒടുവിൽ പിടികൂടി. ലോകമെങ്ങുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ ‘വലിഞ്ഞു കയറി’യിരുന്ന ഫ്രാൻസിന്റെ സ്‌പൈഡർമാൻ എന്നു വിളിപ്പേരു നേടിയ അലെയ്ൻ റോബർട് (57) ആണ് പോലീസ് വലയിലായത്.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള സ്‌കൈപർ ടവറിൽ പിടിച്ചു കയറിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അനുമതിയില്ലാതെ അഭ്യാസം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്. 154 മീറ്റർ ഉയരമുള്ള 42 നില കെട്ടിടം അരമണിക്കൂറിലാണ് അലെയ്ൻ ‘കീഴടക്കിയത്’.

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ, തായ്പേയിലെ ലോകവ്യാപാരകേന്ദ്രം, പാരിസിലെ ഐഫൽ ടവർ, ക്വാലലംപുരിലെ പെട്രോണസ് ടവർ എന്നിവയിലെല്ലാം കയറുകയും പോലീസിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തിട്ടുണ്ട് കക്ഷി.

Exit mobile version