ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാന്‍ കൊച്ചിന്‍ കലാസദന്റെ ഗാനമേള; സോഷ്യല്‍ മീഡിയയില്‍ വൈറലായി പിഷാരടി ചിത്രത്തിലെ പോസ്റ്റര്‍

മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളാ ഗായകനായാണ് ചിത്രത്തില്‍ എത്തുന്നത്

ജയറാമിനെ നായകനാക്കി പഞ്ചവര്‍ണ്ണ തത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയതിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വന്‍’. മമ്മൂട്ടിയാണ് ഇത്തവണ പിഷാരടി ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേളാ ഗായകനായാണ് ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് പിഷാരടി തന്റെ ഫേസ്ബുക്കിലൂടെ ‘സിനിമയുടെ പോസ്റ്റര്‍ അല്ല സിനിമയിലെ പോസ്റ്റര്‍’ എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.

ഒറ്റനോട്ടത്തില്‍ ഒരു ഗാനമേള ടീമിന്റെ പോസ്റ്റര്‍ ആണെന്നാണ് തോന്നുക. എന്നാല്‍ പോസ്റ്ററില്‍ ഉള്ളതാവട്ടെ മമ്മൂട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയന്‍ എന്നീ താരങ്ങളും. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Exit mobile version