സകലമാന കൊള്ളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്; വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്

കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ എംഎ നിഷാദ് ചോദിച്ചു

കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സിനിമകളിലെ മദ്യപാനം-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം നിയമസഭാ സമിതിയുടെ ഈ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന സകലമാന കൊള്ളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്കെന്നും ഇവിടെ ഓണത്തിനും ക്രിസ്മസിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്ലൈ ചെയ്തത് സിനിമയാണോ എന്നും കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍
വര്‍ധിച്ച് വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ എംഎ നിഷാദ് ചോദിച്ചു.

പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായ സമിതിയാണ് സിനിമകളിലെ മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമെ ഇനി സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാവൂ എന്ന് സെന്‍സര്‍ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എന്നാല്‍….സിനിമ തന്നെ അങ്ങ് വേണ്ടാന്ന് വെച്ചാലോ ?..സിനിമ കണ്ട് നന്നായവര്‍ എത്ര?സിനിമ കണ്ട് ചീത്തയായവര്‍ എത്ര ?ഈ കണക്കും കൂടി ബഹു :സബ്ജക്റ്റ് കമ്മിറ്റി എടുക്കാമോ ? എന്കില്‍ കാര്യങ്ങ
ള്‍ക്കൊക്കെ ഒരു ഗുമ്മുണ്ടായേനെ..കൂണ് കൃഷി പോലെ ബിവറേജസ് തുറക്കുന്ന നാട്ടിലാണേ സബ്ജക്റ്റ് കമ്മിറ്റിയുടെ കണ്ടു പിടുത്തം…വിരല്‍ തുമ്പില്‍ ലോകത്തിന്റ്‌റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടുണ്ട്…ഇന്റ്‌റെര്‍നെറ്റ് എന്ന വാതില്‍..വിഷയ കമ്മിറ്റി അദ്ധ്യക്ഷക്ക് അതറിയാമോ ?…കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് സിനിമ കാണുന്നത് കൊണ്ടാണോ ? ഇവിടെ ഓണത്തിനും ,ക്രിസ്ത്മസ്സിനും കേരളം കുടിച്ച് തീര്‍ക്കുന്ന മദ്യം സപ്പ്‌ളൈ ചെയ്തത് സിനിമയാണോ ?
നാട്ടില്‍ നടക്കുന്ന സകലമാന കൊളളരുതായ്മകള്‍ക്കും കാരണം സിനിമയാണെന്ന മട്ടിലാണല്ലോ കാര്യങ്ങളുടെ പോക്ക്…പ്രിയപ്പെട്ട സമാജികരെ നിങ്ങള്‍ ചിലത് കണ്ടില്ല എന്ന് നടിക്കുന്നതാണോ അതോ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നതാണോ ?എന്കില്‍ നിങ്ങളുടെ വീട്ടിലെ ചിലരെന്കിലും കാണുന്ന ടീ വീ സീരിയലുകള്‍ക്കെതിരെയാണ് ഇത്തരം തിട്ടൂരങ്ങള്‍ പുറപ്പെടുവീക്കേണ്ടത്…സീരിയലുകള്‍ വമിക്കുന്ന വിഷമൊന്നും ഇവിടെ ഒരു സിനിമയിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല…നാട്ടില്‍ ഒരുപാട് നീറുന്ന പ്രശ്‌നങ്ങളുണ്ട്…തല്‍ക്കാലം അതൊക്കെ വിഷയമാക്ക്…പാവം സിനിമയേ വിട്ടേരെ…
NB
ഈ സബ്ജക്റ്റ് കമ്മിറ്റി ടോം & ജെറി ഫാന്‍സാണോ എന്നാരെന്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല…ഇതിന് രാഷ്ട്രീയം ഇല്ല…സിനിമ എന്ന കലാരൂപത്തെ നശിപ്പിക്കാന്‍ ആരെന്കിലും തുനിഞ്ഞാല്‍ എതിര്‍ക്കുക തന്നെ ചെയ്യും…

Exit mobile version